വാഷിങ്‌ടൺ: ഇറാന് വേണ്ടി ഇന്ത്യ നിർമിക്കുന്ന ചബഹാർ തുറമുഖം മെയ് മാസത്തോടെ പ്രവർത്തന സജജമാകുമെന്ന് റിപ്പോർട്ട്. പാകിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും ചരക്കു നീക്കം നടത്താൻ സാധിക്കുമെന്നതാണ് ചബഹാർ തുറമുഖത്തിന്‍റെ പ്രാധാന്യം. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്‌ഗാനിസ്ഥാനിലെ സറൻജ് നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ചബഹാർ സഹേദൻ സറൻജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂർത്തിയാകും.
ചബഹാർ തുറമുഖം മെയ് മാസത്തോടെ പ്രവർത്തന സജജമാകും - ഹസൻ റൂഹാനി
പാകിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും ചരക്കു നീക്കം നടത്താൻ സാധിക്കുമെന്നതാണ് ചബഹാർ തുറമുഖത്തിന്‍റെ പ്രാധാന്യം
ചബഹാർ തുറമുഖം മെയ് മാസത്തോടെ പ്രവർത്തന സജജമാകും
ചഹബാർ, സഹേദൻ ഇടനാഴിയുടെ ഭാഗമായി 500 കിലോ മീറ്റർ റെയിൽവേ ലൈനും നിർമിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ നിർണായക മുന്നേറ്റമാണ് കരാർ വഴി നടപ്പാക്കുകയെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.