ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ജൂലൈയിൽ വാക്സിൻ ഡോസുകളുടെ ലഭ്യത 13.50 കോടിയായി ഉയർത്തിയെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് വാക്സിൻ ക്ഷാമം; റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
11.46 കോടി ഡോസുകളാണ് ജൂണില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതെന്ന് മൻസുഖ് മാണ്ഡവ്യ.
ജൂണില്‍ 11.46 കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ജൂലൈയില്‍ എത്ര ഡോസുകള്‍ നല്‍കുമെന്ന് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എപ്പോള്‍, എത്ര ഡോസുകള്‍ ലഭിക്കുമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും വേണ്ട വിധത്തില്‍ വാക്സിൻ വിതരണം നടത്താത്തതിന് സംസ്ഥാനങ്ങളെ മന്ത്രി വിമര്‍ശിച്ചു.
വാക്സിൻ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും മൻസുഖ് മാണ്ഡവ്യ വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ വാക്സിൻ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.