ന്യൂഡൽഹി:രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ 175.46 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തിലധികം ഡോസുകളാണ് വിതരണം ചെയ്‌ത്.
തിങ്കാളാഴ്‌ച രാവിലെ ഏഴ് മണി വരെയുള്ള കണക്കുപ്രകാരം 1,75,46,25,710 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ കുത്തിവച്ചത് 7,00,706 ഡോസുകളാണ്. 1,04,00,693 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസും 99,52,973 പേര്‍ക്ക് രണ്ടാമത്തെ ഡോസായും വിതരണം ചെയ്‌തു.