ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്കില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ 3,451 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം 3,805 ആയിരുന്നു പ്രതിദിന കൊവിഡ് നിരക്ക്.
India Covid Updates | രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; 3,451 പുതിയ രോഗികള്‍, 40 മരണം - കൊവിഡ് കേസുകള്‍
രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 20,635 ആണ്
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്; 3,451 പേര്‍ക്ക് കൊവിഡ്, 40 മരണം
പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 20,635 ആണ്. 24 മണിക്കൂറിനിടെ, 332 കേസുകളിലാണ് വര്‍ധനവുണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനവുമാണ്.
അതേസമയം, 3,079 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. 24 മണിക്കൂറിനിടെ 40 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.