കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് കേസുകളിൽ ആശ്വാസം; 24 മണിക്കൂറിനിടെ 3,116 പേർക്ക് രോഗബാധ - covid 19 latest news

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 676 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണിത്.

രാജ്യത്ത് കൊവിഡ് കേസുകളിൽ ആശ്വാസം; 24 മണിക്കൂറിനിടെ 3,116 പേർക്ക് രോഗബാധ
രാജ്യത്ത് കൊവിഡ് കേസുകളിൽ ആശ്വാസം; 24 മണിക്കൂറിനിടെ 3,116 പേർക്ക് രോഗബാധ

By

Published : Mar 13, 2022, 11:23 AM IST

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 676 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,29,90,991 ആയി. 47 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 5,15,850 ആയി ഉയർന്നു.

അതേസമയം സജീവ രോഗികളുടെ എണ്ണം 38,069 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ആകെ അണുബാധയുടെ 0.09 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 2,490 കേസുകളുടെ കുറവ് സജീവ കേസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമാണ്.

രാജ്യത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,24,37,072 ആയി ഉയർന്നു. അതേസമയം മരണനിരക്ക് 1.20 ശതമാനം രേഖപ്പെടുത്തി. രാജ്യവ്യാപകമായി വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 180.13 കോടി കവിഞ്ഞു.

ALSO READ: ചൈനയില്‍ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

ABOUT THE AUTHOR

...view details