ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,405 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 235 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 512344 ആയി. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം നിലവിൽ 1,81,075 ആണ്. കഴിഞ്ഞ മണിക്കൂറുകളിലായി രോഗമുക്തരായവരുടെ എണ്ണം 34,226 ആണ്.
രാജ്യത്ത് 13,405 പേർക്ക് കൊവിഡ്; 235 മരണം - കൊവിഡ് പുതിയ വാർത്ത
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം നിലവിൽ 1,81,075 ആണ്. രോഗമുക്തരായവരുടെ എണ്ണം 34,226 ആണ്.
രാജ്യത്ത് 13,405 പേർക്ക് കൊവിഡ്; 235 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,84,247 കൊവിഡ് പരിശോധനകളാണ് നടത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.98 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 175.83 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ:തെരഞ്ഞെടുപ്പ്, തീവ്രവാദം, ഹിജാബ് വിവാദം; യോഗി ആദിത്യനാഥുമായി പ്രത്യേക അഭിമുഖം