കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന രോഗികൾ 50,000ൽ താഴെ - ഇന്നത്തെ കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 684 മരണം

India covid updates  covid cases in india  ഇന്ത്യ കൊവിഡ്  പുതിയ കൊവിഡ് വാർത്ത  ഇന്നത്തെ കൊവിഡ്  latest covid news
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന രോഗികൾ 50,000ൽ താഴെ

By

Published : Feb 13, 2022, 10:41 AM IST

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 40 ദിവസത്തിന് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ൽ താഴെയായതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,26,31,421 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ രേഖപ്പെടുത്തുന്നത്. 684 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 5,08,665 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്.

സജീവ രോഗികളുടെ എണ്ണം 5,37,045 ആയി കുറഞ്ഞു. ഇത് മൊത്തം അണുബാധയുടെ 1.26 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ സജീവരോഗികളുടെ എണ്ണത്തിൽ 73,398 കേസുകളുടെ കുറവ് രേഖപ്പെടുത്തി. അതേസമയം വീണ്ടെടുക്കൽ നിരക്ക് 97.55 ശതമാനമായി മെച്ചപ്പെട്ടു.

ALSO READ:മോദിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍; റാലിക്കെത്തുമ്പോള്‍ കരിങ്കൊടി കാട്ടും

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനവും രേഖപ്പെടുത്തി. രോഗം ഭേദമായവരുടെ എണ്ണം 4,15,85,711 ആയി ഉയർന്നു. രാജ്യവ്യാപകമായി ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 172.81 കോടി കവിഞ്ഞു.

ABOUT THE AUTHOR

...view details