ന്യൂഡല്‍ഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് 442 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക് ; 1,94,720 പേര്‍ക്ക് കൂടി രോഗബാധ - ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
442 പേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക്; 1,94,720 പേര്‍ക്ക് കൂടി കൊവിഡ്
ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 15.8 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
60,405 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ 9,55,319 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 11.05% ആണ് പോസിറ്റിവിറ്റി നിരക്ക്. 4,868 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 1281കേസുകള്‍ രേഖപ്പെടുത്തിയ മഹാരാഷ്‌ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുളള്ളത്.
Last Updated : Jan 12, 2022, 10:12 AM IST