ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,875 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,30,96,718 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 369 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,41,411 ഉയർന്നു.
നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,91,256 ആണ്. ഇത് ആകെ കൊവിഡ് കേസുകളുടെ 1.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവരോഗികളുടെ എണ്ണത്തിൽ 1,608 കേസുകളുടെ കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്.