ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് ബാധിരുടെ എണ്ണത്തിൽ 3.6 ശതമാനത്തിന്‍റെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,29,03,289 ആയി. കഴിഞ്ഞ ദിവസം 47,092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നേരിയ കുറവ്; രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19, മരണം 350 - കോവിഡ് 19
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,99,778 ആണ്
നേരിയ കുറവ്; രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19, മരണം 350
366 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,39,895 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,99,778 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 16,66,334 പരിശോധനകളും ചേർത്ത് രാജ്യത്ത് ഇതുവരെ 52,65,35,068 കൊവിഡ് പരിശോധനകളാണ് നടന്നത്. രാജ്യത്ത് ഇതുവരെ 3,19,59,680 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 67.09 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.