ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി 201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്‍റെ പുതിയ വകഭേദം ബിഎഫ്7 ആശങ്ക നിലനില്‍ക്കുന്നതിനിടെയാണിത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3,397 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 201 പേര്‍ക്ക് കൂടി കൊവിഡ്; സജീവ കേസുകള്‍ 3,397 - കേന്ദ്ര ആരോഗ്യ മന്ത്രാലയം
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം വെള്ളിയാഴ്‌ച 163 പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത്.
India Covid
കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് മൂലം കേരളത്തില്‍ നിന്നുള്ള ഒരു മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച പുതിയതായി 163 പേരായിരുന്നു രോഗബാധിതരായത്. അതേസമയം, ഭാരത് ബയോടെക്കിന്‍റെ ഇൻട്രാനാസൽ കൊവിഡ് വാക്‌സിൻ 18 വയസുമുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ കേന്ദ്രം അംഗീകാരം നല്‍കി.
Also Read:കൊവിഡ് : രാജ്യത്തെ ആശുപത്രികളില്‍ ചൊവ്വാഴ്‌ച മോക്ക്‌ഡ്രില്‍