ന്യൂഡൽഹി:രാജ്യത്ത് 26,727 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,37,66,707 ആയി.
2,75,224 ആക്ടീവ് കേസുകളാണുള്ളത്. 277 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,48,339 കടന്നു. 3,30,43,144 പേര്‍ രോഗമുക്തരായി.
57,04,77,338 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇതില്‍ 15,20,899 സമ്പിളുകള്‍ പരിശോധിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കി.
89.02 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് ഇതുവരെ നൽകിയിട്ടുണ്ട്. അതിൽ 64,40,451 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് നൽകിയത്.
Also Read: കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍