ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 47,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 509 രോഗികൾ വൈറസ് ബാധയിൽ മരിച്ചതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 4,39,529 ആയി വർധിച്ചു.
രാജ്യത്തെ സജീവകേസുകളുടെ എണ്ണം 3,89,583 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ മൊത്തം 3,20,28,825 ആളുകൾ രോഗമുക്തി നേടി.
Also Read: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 32,803 പേർക്ക് രോഗം സ്ഥിരീകരിച്ചു. 16,84,441 സാമ്പിളുകളാണ് ഇന്ത്യയിൽ പുതിയതായി പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,09,244 പേർ കൂടി വാക്‌സിൻ സ്വീകരിച്ചതോടെ 66,30,37,334 ആളുകൾക്ക് ഇതുവരെ വാക്‌സിനേഷൻ നടത്തി.