ന്യൂഡൽഹി: ഇന്ത്യയിൽ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയർന്നു. 21,180 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,11,51,468 ആയി. കൊവിഡ് സ്ഥിരീകരിച്ച 212 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,59,967 ആയി ഉയർന്നു. ആകെ 3,34,646 രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്താകമാനം 4,50,65,998 പേർ വാക്‌സിനേഷൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ 46,951 പേര്‍ക്ക് കൂടി കൊവിഡ്; 21,180 പേർക്ക് രോഗമുക്തി
ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,11,51,468. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,16,46,081
ഇതുവരെ 23,44,45,774 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞതായി ഐസിഎംആർ അറിയിച്ചു. 8,80,655 സാമ്പിളുകളാണ് പുതിയതായി പരിശോധിച്ചത്. മഹാരാഷ്‌ട്രയിൽ 99, പഞ്ചാബിൽ 44, കേരളത്തിൽ 13, ഛത്തീസ്‌ഗഢിൽ 10 എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിൽ 53,399, തമിഴ്‌നാട്ടിൽ 12,599, കർണാടകയിൽ 12,434, ഡൽഹിയിൽ 10,956, പശ്ചിമ ബംഗാളിൽ 10,306, ഉത്തർപ്രദേശിൽ 8,759, ആന്ധ്രാപ്രദേശിൽ 7,189 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്‌ത ആകെ മരണസംഖ്യ. 2020 ആഗസ്റ്റ് മാസം തുടക്കത്തിൽ തന്നെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഡിസംബർ 19 ആയപ്പോഴേക്കും ഒരു കോടിയും കടന്നു.