കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 18,177 പേർക്ക് കൂടി കൊവിഡ് - India covid tally

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി.

രാജ്യത്ത് 18,177 പേർക്ക് കൂടി കൊവിഡ്  രാജ്യം കൊവിഡ്  രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി  ഇന്ത്യാ കൊവിഡ്  India covid tally  India covid
രാജ്യത്ത് 18,177 പേർക്ക് കൂടി കൊവിഡ്

By

Published : Jan 3, 2021, 10:32 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ 18,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി. 2,47,220 സജീവ രോഗബാധിതരാണ് രാജ്യത്തുള്ളത്. വൈറസ് ബാധിച്ച് 217 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,49,435 ആയി. രാജ്യത്ത് ഇതുവരെ 99,27,310 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ 3,218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ വൈറസ് ബാധിച്ച് 51 പേർ മരിച്ചു. വൈറസ് ബാധിച്ച് ഇതുവരെ 49,631 മരണം റിപ്പോർട്ട് ചെയ്തു. 53,137 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 18,34,935 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ 5,328 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 21 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 65,374 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. ഡൽഹിയിൽ 494 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 14 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,26,448 ആയപ്പോൾ ആകെ മരണം 10,571 ആയി. 5,342 സജീവ രോഗബാധിതരാണ് ഡൽഹിയിലുള്ളത്. ഐസിഎംആർ കണക്ക് പ്രകാരം ഇതുവരെ 17,48,99,783 സമ്പിളുകളാണ് പരിശോധിച്ചു.

ABOUT THE AUTHOR

...view details