കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിനേഷനില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ട് 63 ദിവസം പിന്നിട്ടു.

COVID-19 vaccination administration  കൊവിഡ് വാക്സിനേഷൻ വാര്‍ത്ത  കൊവിഡ് വാക്സിനേഷൻ  ഇന്ത്യ  കൊവിഡ് 19 വാര്‍ത്ത  Covid 19 news  India covid vaccination  India covid vaccination news
കൊവിഡ് വാക്‌സിനേഷനില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

By

Published : Mar 20, 2021, 4:55 PM IST

ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിനേഷൻ വിതരണത്തില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. രാജ്യത്ത് ഇതുവരെ 4.2 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിൻ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ആകെ 4,20,63,392 വാക്‌സിൻ ഡോസുകളാണ് നല്‍കിയത്. മാര്‍ച്ച് 18 വരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തില്‍ വാക്‌സിൻ വിതരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.

വാക്‌സിനേഷൻ ലഭിച്ചവരിൽ ആദ്യ ഡോസ് ലഭിച്ച 77,06,839 ആരോഗ്യപ്രവർത്തകരും രണ്ടാമത്തെ ഡോസ് ലഭിച്ച 48,04,285 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. 79,57,606 മുൻനിരപോരാളികള്‍ക്കാണ് വാക്‌സിന്‍റെ ആദ്യ ഡോസും 24,17,077 മുൻനിരപോരാളികള്‍ക്ക് വാക്സിന്‍റെ രണ്ടാമത്തെ ഡോസും ലഭിച്ചു.

ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ള 32,23,612 പേര്‍ക്കും 60 വയസിന് മുകളിലുള്ള 1,59,53,973 പേര്‍ക്കും രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം 63 ദിവസം പിന്നിടുമ്പോള്‍ വെള്ളിയാഴ്ച മാത്രം 27,23,575 വാക്‌സിൻ ഡോസുകളാണ് നല്‍കിയത്. 2021 ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.

ABOUT THE AUTHOR

...view details