ന്യൂഡൽഹി :രാജ്യത്ത് 60,471 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 75 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ മൊത്തം രോഗബാധിതർ 2,95,70,881 ആയി. 24 മണിക്കൂറിനിടെ 2726 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 60,471 പേര്‍ക്ക് കൂടി കൊവിഡ് ; 2726 മരണം - വാക്സിനേഷന്‍
രാജ്യത്ത് 60,471 പേർക്ക് കൊവിഡ്. ഇതുവരെ 25,90,44,072 പേർ വാക്സിന്‍ സ്വീകരിച്ചു.
ഇന്ത്യയിൽ അറുപതിനായിരത്തിലധികം പേർക്ക് കൊവിഡ്; രോഗനിരക്കിൽ ഇടിവ്
Also read: കൊവിഡ് വാക്സിന്‍റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഗവേഷണം തുടരുന്നു
ഇതോടെ ആകെ മരണസംഖ്യ 3,77,031 ആയി. സജീവകേസുകളുടെ എണ്ണം 9,13,378 ആണ്. 1,17,525 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവർ 25,90,44,072 പേരാണ്.