കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 11,850 പേര്‍ക്ക് കൂടി COVID; 555 മരണം - ഇന്ത്യ കോവിഡ്

1,36,308 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

India covid on saturday  covid Union Health Ministry  New Delhi covid  Covid deaths  covid cases  കൊവിഡ് കേസുകള്‍  കൊവിഡ് മരണം  കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ്  ന്യൂഡൽഹി കോവിഡ് 19  കൊവിഡ് ഇന്ത്യ  ഇന്ത്യ കോവിഡ്  കോവിഡ് വകഭേദം
രാജ്യത്ത് 11,850 പേര്‍ക്ക് കൂടി COVID; 555 മരണം

By

Published : Nov 13, 2021, 12:18 PM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 മരണവും 12,403 രോഗമുക്തി കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. പുതിയ റിപ്പോര്‍ട്ടോട് കൂടി രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച വൈറസ് മരണം 4,63,245 ആയി ഉയർന്നു.

മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 3,38,26,483 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തി നിരക്ക് 98.26 ശതമാനമായി.

ALSO READ:കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ

നിലവില്‍, 1,36,308 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ 58,42,530 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഡോസുകള്‍ 111.40 കോടിയിലെത്തി.

ABOUT THE AUTHOR

...view details