ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1335 പുതിയ കേസുകളും 52 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,21,181 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,918 പേര്‍ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെയെണ്ണം 4,24,90,922 ആയി. ഇന്ത്യയിലിതുവരെ 6,06,036 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇന്ത്യയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്കുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നിലവില്‍ 0.23 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ കോവിഡ് 19 വാക്‌സിനേഷന്‍ 184.31 കോടി കവിഞ്ഞു.