ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2528 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 3997 പേരാണ് രോഗമുക്‌തി നേടിയത്. 149 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,16,281 ആയി ഉയര്‍ന്നു.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് 29,181 സജീവകേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് കൊവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 180.97 കോടി (1,80,97,94,588) കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ, 12-14 വയസ്സിനിടയിലുള്ള 9 ലക്ഷത്തിലധികം (9,04,700) കുട്ടികളും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.