കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിൽ 36 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകർത്താക്കൾ

കഴിഞ്ഞ ദിവസം 33,65,597 പേര്‍ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസും, 3,05,645 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

By

Published : Apr 2, 2021, 1:17 PM IST

ന്യൂഡല്‍ഹി  കൊവിഡ് വാക്‌സിന്‍  കൊവിഡ് 19  India administers over 36 lakh COVID-19 vaccine doses in 24 hours  COVID-19 vaccine  COVID-19 vaccination  24 മണിക്കൂറിൽ 36 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകർത്താക്കൾ
രാജ്യത്ത് 24 മണിക്കൂറിൽ 36 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ സ്വീകർത്താക്കൾ

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 36 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രാലയം. 36,71,242 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 33,65,597 പേര്‍ വാക്‌സിന്‍ ആദ്യ ഡോസും 3,05,645 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 6,87,89,138 കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തിട്ടുള്ളത്.

വ്യാഴാഴ്‌ച മുതല്‍ രാജ്യത്ത് മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍. മഹാരാഷ്‌ട്രയില്‍ ഇതുവരെ 65,19,976 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ ഇതുവരെ 61,65,176 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 81,466 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 469 പേര്‍ മരിക്കുകയും ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നു.

ABOUT THE AUTHOR

...view details