കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 40 കോടിയിലധികം കൊവിഡ്‌ സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ - ഐസിഎംആർ

രാജ്യത്തെ മൊത്തം ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ എണ്ണം 2,675 ൽ എത്തി

India achieves milestone  40 cr COVID-19 sample testing  40 കോടിയിലധികം കൊവിഡ്‌ സാമ്പിളുകൾ  ഐസിഎംആർ  കൊവിഡ്‌ സാമ്പിളുകൾ
ഇന്ത്യയിൽ 40 കോടിയിലധികം കൊവിഡ്‌ സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ

By

Published : Jun 26, 2021, 1:35 PM IST

ന്യൂഡൽഹി: രാജ്യത്ത്‌ 40 കോടിയിലധികം കൊവിഡ്‌ സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.“ടെസ്റ്റ്, ട്രാക്ക്, ട്രേസ്, ട്രീറ്റ്, ടെക്നോളജി'' എന്നിവ നടപ്പാക്കിയതിൽ ഇന്ത്യ വിജയിച്ചു എന്നതിന്‍റെ തെളിവാണ് ഇതെന്ന്‌ ഐസി‌എം‌ആർ ഡയറക്‌ടർ ജനറൽ പ്രൊഫസർ ഡോ. ബൽ‌റാം ഭാർ‌ഗവ പറഞ്ഞു.

also read:"അന്നദാതാക്കള്‍ക്കൊപ്പം"; കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ മൊത്തം ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ എണ്ണം 2,675 ൽ എത്തി. ഇതിൽ സർക്കാർ ലബോറട്ടറികൾ 1,676 ഉം സ്വകാര്യ ലബോറട്ടറിയുടെ എണ്ണം 999 ഉം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 48,698 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയും 64,818 പേർ രോഗമുക്തരാകുകയും 1,183 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,01,83,143 ആയി. 2,91,93,085 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 3,94,493 ആയി. നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 5,95,565 ആണ്‌.

ABOUT THE AUTHOR

...view details