ഹൈദരാബാദ്: ധീര ജവാന്‍മാരുടെ ത്യാഗത്തെ സ്‌മരിച്ചുകൊണ്ടും സ്വാതന്ത്ര്യസമര സേനാനികളെ ഓർമിച്ചുകൊണ്ടും രാജ്യമെങ്ങും 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ സൗന്ദര്യവും ധീരതയും ഉൾക്കൊളളിച്ച് സ്വാതന്ത്ര്യത്തിനായുളള രാജ്യത്തിന്‍റെ പോരാട്ടത്തെ ചിത്രീകരിച്ച് കഴിഞ്ഞ 76 വർഷത്തിനിടയിൽ ചലച്ചിത്ര നിർമാതാക്കൾ അനേകം ചലച്ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിപ്പോഴും തുടർന്ന് പോകുന്നുമുണ്ട്.
ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിൽ നിങ്ങളെ അഭിമാനം കൊളളാന്‍ പോവുന്ന വരാനിരിക്കുന്ന ബോളിവുഡിലെ ദേശഭക്തി ഉൾക്കൊളളിച്ച ചിത്രങ്ങൾ ഇവയാണ്.
സാം ബഹദൂർ
സർദാർ ഉദം സിങിന്‍റെ വേഷത്തിൽ തകർത്താടിയ ശേഷം മറ്റൊരു യുദ്ധനായകനായി മാറാന്‍ ഒരുങ്ങുകയാണ് വിക്കി കൗശൽ. ഫീൽഡ് മാർഷൽ സാം മനേക് ഷാ എന്ന കഥാപാത്രത്തെയാണ് വിക്കി അവതരിപ്പിക്കുന്നത്. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധസമയത്ത് അദ്ദേഹം ഇന്ത്യൻ കരസേനയുടെ ചീഫ് ഓഫ് ആർമി സ്‌റ്റാഫും, ഫീൽഡ് മാർഷൽ പദവിയിലേക്ക് നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ആർമി കമാൻഡറുമായിരുന്നു.
പിപ്പ
ഇഷാൻ ഖട്ടർ, മൃണാൽ താക്കൂർ എന്നിവർ മുഖ്യവേഷങ്ങളില്‍ എത്തുന്ന രാജ് കൃഷ്‌ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിപ്പ. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ച് ബ്രിഗേഡിയർ ബൽറാം സിങ് മേഫ്‌ത എഴുതിയ 'ദ ബേണിങ് ചാഫീസ്' പുസ്‌തകത്തെ ആസ്‌പദമാക്കിയുളള സിനിമയാണ് പിപ്പ. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിൽ ഇന്ത്യയുടെ കിഴക്കന്‍ മുന്നണിയിൽ നടന്ന 48 മണിക്കൂർ നീണ്ട ഗരീബ്‌പൂർ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
മെയിൻ അടൽ ഹൂം