കൊല്‍ക്കത്ത:ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ടോസ് നേടിയ വിൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ദീപക് ചാഹറിന് പകരം ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാഹറിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.
ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം പരിക്കുമാറി തിരിച്ചെത്തിയ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാവും.
ടീം ലൈനപ്പ്: