അഹമ്മദാബാദ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. ഇന്നു നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യൻ ബൗളിംഗ് മികവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 96 റൺസിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്‌കോർ: ഇന്ത്യ 265/10, 50 ഓവർ, വിൻഡീസ് 169/10 37.1 ഓവർ
ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 265 റൺസ് എടുത്തു. ശ്രേയസ് അയ്യര്‍ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് കരുത്തായത്. കോഹ്ലി ഇന്നും സംപൂജ്യനായി മടങ്ങി. വാലറ്റത്ത് ദീപക് ചാഹര്‍ (38), വാഷിംഗ്‌ടണ്‍ സുന്ദര്‍ (33) എന്നിവര്‍ പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 250 കടത്താൻ സഹായിച്ചു.
രണ്ടാമത് ബാറ്റു ചെയ്‌ത വിൻഡീസ് 169 റൺസിലൊതുങ്ങി. 39 റൺസ് എടുത്ത ഒഡിയൻ സ്‌മിത്തും 34 റൺസ് എടുത്ത നിക്കോളാസ് പുരാനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയത്. സിറാജും പ്രസിദ് കൃഷ്‌ണയും 3 വിക്കറ്റുകൾ വീതവും ദീപക് ചാഹർ, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മുഹമ്മദ് സിറാജാണ് വിന്‍ഡീസിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്നപ്പോൾ ഹോപ്പിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ദീപക് ചാഹര്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്രന്‍ഡണ്‍ കിംഗിനെ (14) ചാഹര്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചു. ബ്രൂക്ക്‌സിനെ ശ്രേയസിന്‍റെ കൈകളിലേക്കും എത്തിച്ചു.
പിന്നീട് പ്രസിദ്ധിന്‍റെ ഊഴമായിരുന്നു. ഡാരന്‍ ബ്രാവോയാണ് പ്രസിദ്ധ് ആദ്യം മടക്കിയത്. പിന്നാലെ ജേസണ്‍ ഹോള്‍ഡറേയും പ്രസിദ്ധ് പുറത്താക്കി. ഫാബിയന്‍ അലനെ നേരിട്ട ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. നിക്കോളാസ് പുരാനും (34) കുല്‍ദീപിന്‍റെ കെണിയില്‍ വീണു.
ALSO READ: ഇന്ത്യൻ പ്രീമിയർ ലീഗ്: മെഗാ ലേലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം