ന്യൂഡൽഹി: മാസ്‌ക് ഉപയോഗം തുടരണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മാസ്ക്കിന്‍റെ ഉപയോഗം കുറഞ്ഞുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
Also Read:KERALA COVID CASES: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കൂടി കൊവിഡ്, 130 മരണം
കൊവിഡിന് ശേഷമുള്ള പുതിയ സാഹചര്യത്തിൽ മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നിരക്ക് വർധിക്കുകയും പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും ആശങ്ക ഒഴിഞ്ഞിട്ടില്ല എന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.