കേരളം

kerala

ETV Bharat / bharat

ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഒക്ടോബര്‍ ഒന്നു മുതല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 2022 ഒക്ടോബർ 1-ന് മുമ്പ് സ്‌കീമിന്‍റെ ഭാഗമായവര്‍ക്ക് പുതിയ തീരുമാനം ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അടല്‍ പെന്‍ഷന്‍ യോജന  Atal Pension Yojana  Income tax payers barred  ആദായ നികുതി അടയ്ക്കുന്നവര്‍  60 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By

Published : Aug 11, 2022, 7:01 PM IST

ന്യൂഡല്‍ഹി:ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 2015 ജൂണ്‍ 1 മുതലാണ് അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്ന പേരില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അസംഘിത മേഖലയില്‍ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയില്‍ അംഗം ആകുന്നവര്‍ക്ക് 1000 മതുല്‍ 5000 രൂപവരെ പെന്‍ഷെന്‍ ലഭിക്കുന്നതാണ് പദ്ധതി.

എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 2022 ഒക്ടോബർ 1-ന് മുമ്പ് സ്‌കീമിന്‍റെ ഭാഗമായവര്‍ക്ക് പുതിയ തീരുമാനം ബധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിയമം തെറ്റിച്ച് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിലവിൽ, 18-40 വയസിനിടയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരാൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ശാഖകൾ വഴി എപിവൈയിൽ ചേരാം. 2015 ജൂൺ മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ പദ്ധതിയിൽ ചേർന്ന ഓരോ യോഗ്യരായ വരിക്കാരനും മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1,000 രൂപ, ഏതാണ് കുറവ്, അത് സർക്കാർ നല്‍കുന്നുണ്ട്. 2022 മാർച്ച് അവസാനത്തോടെ മൊത്തം വരിക്കാരുടെ എണ്ണം 4.01 കോടിയായിരുന്നു.

ABOUT THE AUTHOR

...view details