ചണ്ഡീഗഢ് : നവജ്യോത് സിങ് സിദ്ദുവിനെ പാകിസ്ഥാന്‍റെ സഹായിയെന്ന് വിശേഷിപ്പിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് പരാമര്‍ശം.
ചൊവ്വാഴ്‌ച അമരീന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചത്.
പഞ്ചാബിൽ നിന്നുള്ള ഒട്ടുമിക്ക എംപിമാരുടെയും തന്‍റെയും ഉപദേശത്തെയും അവഗണിച്ചാണ്, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ബജ്‌വയെയും പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും പരസ്യമായി ആലിംഗനം ചെയ്ത നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതെന്ന് കത്തിൽ പറയുന്നു.
സിദ്ദുവിന്‍റെ പിതാവിന്‍റെ പ്രായമുണ്ടായിട്ടും തന്നെയും തന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെയും നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നു. 14 വർഷം ബിജെപിയിൽ ഉണ്ടായിരുന്നയാളെ പ്രസിഡന്‍റായി നിയമിക്കാൻ മാത്രം കോൺഗ്രസ് താഴ്‌ന്നുപോയോ ?