കേരളം

kerala

ETV Bharat / bharat

സ്‌ത്രീധനമായി പണവും കാറും നല്‍കിയില്ല; യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍ - യുവതി

ഉത്തരാഖണ്ഡിലെ ലക്‌സറില്‍ സ്‌ത്രീധനമായി പണവും കാറും തന്നില്ലെന്നറിയിച്ച് യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍

In laws beat the young woman  young woman and threw her out of the house  Dowry  Money and car were not given  Money and car were not given as dowry  സ്‌ത്രീധനമായി പണവും കാറും നല്‍കിയില്ല  യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട്  വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍  ഉത്തരാഖണ്ഡിലെ ലക്‌സറില്‍  പണവും കാറും  യുവതി  ഭര്‍ത്താവ്
യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍

By

Published : Mar 10, 2023, 10:12 PM IST

ലക്‌സര്‍ (ഉത്തരാഖണ്ഡ്): സ്‌ത്രീധനം മുഴുവനായി നല്‍കിയില്ലെന്നാരോപിച്ച് യുവതി മര്‍ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍. മര്‍ദനവും ഇറക്കിവിടലും കൂടാതെ യുവതിയെ ഭര്‍ത്താവ് മുത്തലാഖും ചൊല്ലിയിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിത കമ്മിഷനിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

ലസ്‌കര്‍ കോട്വാലി പ്രദേശത്തെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ യുവതിയാണ് ഭര്‍തൃവീട്ടിലെ പീഡനം തുറന്നുകാട്ടിയുള്ള പരാതിയുമായി വനിത കമ്മിഷനെ സമീപിച്ചത്. റാണിപൂര്‍ കോട്വാലിയിലെ ഗര്‍ഗാവ് സ്വദേശിയായ മൊഹ്‌ത്രമുമായി അഞ്ച് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടിലേക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ നിരവധി പാരിതോഷികങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്‌തരാകാത്ത ഭര്‍തൃവീട്ടുകാര്‍ യുവതിയെ ഇതേച്ചൊല്ലി പീഡനത്തിനിരയാക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ ദിവസം മുതല്‍ തന്നെ വരന്‍റെ വീട്ടുകാര്‍ യുവതിയോട് ഒരു ലക്ഷം രൂപയും കാറും സ്‌ത്രീധനമായി ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ യുവതി ഒരുപാട് രീതിയില്‍ കുറ്റപ്പെടുത്താനും തുടങ്ങി. തുടര്‍ന്ന് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷവും വീട്ടുകാര്‍ക്ക് യുവതിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ല. ഇങ്ങനെയിരിക്കെ 2022 മാര്‍ച്ച് 25 ന് ഭര്‍ത്താവ് മൊഹ്‌ത്രം, പിതാവ് യാക്കൂബ്, മാതാവ് സബ്‌റീം, ഭര്‍തൃസഹോദരി ഷബാന, ബന്ധുക്കളായ നന്ദോയ് ഫുര്‍ഖാന്‍, അയ്യൂബ് എന്നിവര്‍ യുവതിയുടെ മുറിയിലേക്ക് കടന്നുവന്നു. സ്‌ത്രീധനം തരാത്തപക്ഷം വീടുവിട്ടിറങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി വനിത കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ യുവതിയുമായി ഇവര്‍ അനാവശ്യ തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നും യുവതി പരാതിയില്‍ അറിയിച്ചു. മാത്രമല്ല ഈ സമയം തന്‍റെ ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതായും യുവതി അറിയിച്ചു.

ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതി നേരെ തന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിലെത്തി പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഇല്ലാതായതോടെയാണ് യുവതിയും കുടുംബവും വനിത കമ്മിഷനിലേക്ക് നീങ്ങിയത്. പിന്നീട് വനിത കമ്മിഷന്‍റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷമെ തുടർനടപടികൾ വ്യക്തമാവൂ എന്നും ലക്‌സർ കോട്‌വാലിയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അമർജിത് സിങ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ഒക്‌ടോബറില്‍ ഗാസിയാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ട്‌വലിയില്‍ കാര്‍ സ്‌ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയിരുന്നു. കയില ഭട്ടില്‍ താമസിക്കുന്ന റുബിനയാണ് ഭര്‍ത്താവ് ഇമ്രാന്‍ സെയ്‌ഫിനെതിരെ പരാതിയുമായെത്തിയത്. നിശ്‌ചയിച്ചുറപ്പിച്ച സ്‌ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നുവെന്നും വിവാഹം കഴിഞ്ഞ അന്നുമുതല്‍ സ്‌ത്രീധനമായി കാര്‍ നല്‍കിയില്ല എന്നുപറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും അവര്‍ പരാതിയില്‍ അറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇവര്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്നറിയിച്ചുവെന്നും എന്നാല്‍ പിന്നീട് ജോലിക്കാണെന്ന വ്യാജേന ഭര്‍ത്താവ് രാജസ്ഥാനിലേക്ക് പോയ സമയം തന്നെ ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ തിരികെ കൊണ്ടുവിട്ടെന്നും ഇവര്‍ വ്യക്തമാക്കി. ഈ സമയം ഭര്‍തൃവീട്ടുകാര്‍ തന്‍റെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും ശേഷം ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ ശേഷം ഉടന്‍ തന്നെ കോള്‍ വിച്ഛേദിച്ചുവെന്നും യുവതി പരാതില്‍ അറിയിച്ചു. സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി.

ABOUT THE AUTHOR

...view details