ഹൈദരാബാദ്: കൊവിഡ് കാലഘട്ടത്തിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഹൈദരാബാദിൽ വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ബിസിനസുകാരന്‍റെ അക്കൗണ്ടിൽ നിന്ന് കവർന്നത് 23.60 ലക്ഷം രൂപ. വീരേന്ദ്ര ഭണ്ഡാരിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. വ്യാജ ഇ-മെയിൽ സൃഷ്ടിച്ച ശേഷം സ്വകാര്യ ബാങ്കിന്‍റെ ബീഗമ്പേട്ട് ബ്രാഞ്ചിലേക്ക് ഭണ്ഡാരിയുടെ അക്കൗണ്ടിൽ നിന്ന് 23.60 ലക്ഷം രൂപ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റാൻ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ബിസിനസുകാരന്‍റെ അക്കൗണ്ടിൽ നിന്ന് 23.60 ലക്ഷം രൂപ കവർന്നു - ബിസിനസുകാരന്‍റെ അക്കൗണ്ടിൽ നിന്ന് 23.60 ലക്ഷം രൂപ കവർന്നു
തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിൽ അടക്കാൻ പണം ആവശ്യമായതിനാൽ മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റാനും പ്രതി ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു.
Also Read:ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിൽ അടക്കാൻ പണം ആവശ്യമായതിനാൽ മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റാനും പ്രതി ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. വീരേന്ദ്ര ഭണ്ഡാരിയുടെ കള്ളയൊപ്പ് ഇട്ടും ഇയാൾ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചു. ഇയാളുടെ ആവശ്യപ്രകാരം പണം മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരം ഭണ്ഡാരി തന്‍റെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതായി അറിഞ്ഞു. ഉടൻ തന്നെ സൈബർ സെല്ലിൽ പരാതി നൽകി. സമാനമായ കേസ് അടുത്തക്കാലത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇരുകേസുകളിലും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.