ഹൈദരാബാദ്: ജീവിതമെന്നത് ആരാലും മുന്‍കൂട്ടി നിര്‍വചിക്കുവാന്‍ സാധിക്കാത്ത ഒരു പുസ്‌തകമാണ്. ഏത് നിമിഷം എന്ത് സംഭവിക്കുമെന്ന് ഒരു വ്യക്തിയാലും പ്രവചിക്കുവാന്‍ സാധ്യമല്ല. ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളിലെത്തുമ്പോള്‍ സ്വാഭാവികമായും നമുക്ക് പരിഭ്രമവും ഉത്‌കണ്‌ഠയും ഉണ്ടാകുന്നു.
എന്നാല്‍ പരിഭ്രാന്തി വളരെ അസുഖകരമായ ഒരു വികാരമാണ്. തികച്ചും വേദനാജനകവും ഒപ്പം ഭയാനകവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയ്‌ക്കും ജീവിതം എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക ഉത്‌കണ്‌ഠയില്‍ നിന്ന് മുക്തി നേടുക തുടങ്ങിവയാണ് ജൂണ്‍ 18 ഇന്‍റര്‍നാണല്‍ പാനിക്ക് ഡേയില്‍ ലക്ഷ്യം വയ്‌ക്കുന്നത്.
ആളുകളില്‍ രൂപപ്പെടുന്ന അപ്രതീക്ഷിതമായ പരിഭ്രാന്തിയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുവാനും ഈ ദിനം സഹായിക്കുന്നു. സ്വയം പ്രതിഫലിപ്പിക്കുക, ജീവിതത്തിന്‍റെ തിരക്കേറിയ സാഹചര്യത്തില്‍ നിന്നും പുനഃപരിശോധനയ്‌ക്കായി അല്‍പം ഇടവേള എടുക്കാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. തങ്ങളുടെ ജീവിതം എത്രമാത്രം തിരക്കേറിയതാണെന്ന തിരിച്ചറിവിലേക്ക് അവരെ നയിക്കുവാനാണ് ഇന്‍റര്‍നാഷണല്‍ പാനിക് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.
ആശയക്കുഴപ്പം വേണ്ട പരിഭ്രാന്തി അകറ്റാം:ഇന്‍റര്‍നാഷണല്‍ പാനിക് ഡേ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നു. ഒരു ദിവസം അല്‍പ നേരമെങ്കിലും സ്വയം മറന്ന് ആഹ്ളാദിക്കാനും സന്തോഷിക്കാനും ഒരു അവസരമാണ് ഈ ദിവസം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
ഒരു വ്യക്തിയുടെ ചുറ്റുപാടുകളില്‍ നിന്നും ഉടലെടുക്കുന്ന ചില പ്രതികൂല സാഹചര്യങ്ങള്‍ അയാളുടെ മാനസിക അവസ്ഥയെ ബാധിച്ചേക്കാം. ഇതേതുടര്‍ന്ന് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും തനിക്ക് മാരകമായ രോഗങ്ങളുണ്ടെന്ന തോന്നല്‍ ആ വ്യക്തിക്ക് ഉണ്ടാവുകയും ചെയ്യുന്നു.
എന്നാല്‍, ഒരു വ്യക്തി അമിതമായി ഭയപ്പെടുകയോ അമിതമായി പരിഭ്രാന്തനാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ സഹായിക്കുവാന്‍ ആരുമില്ലെന്ന് തോന്നല്‍ ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് പാനിക്ക് അറ്റാക്ക് സാധാരണയായി ഉണ്ടാകുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ നിരന്തരം നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു ഡോക്‌ടറെ കണ്ടിരിക്കണം.
- ശ്വാസ തടസം
- അമിത അളവില്‍ ഉമിനീര്‍ ഉണ്ടാവുക
- തലവേദന
- ശരീരമാകെ വിറക്കുക
- നിരന്തരമായി വയറു വേദന അനുഭവപ്പെടുക
- തലകറക്കം
- മരിച്ചുപോകുവോ എന്നുള്ള ഭയം
- ചില സത്യങ്ങള്‍ അംഗീകരിക്കുവാന്‍ പ്രയാസം
- ഓര്‍മക്കുറവ്
പാനിക് അറ്റാക്ക് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ശാന്തമായിരിക്കാന്‍ ചില ടിപ്പുകള്‍ നോക്കാം
- ദീര്‍ഘശ്വാസമെടുക്കുക:നിങ്ങള്‍ക്ക് ഭയം തോന്നുന്ന സാഹചര്യത്തില്‍ നിങ്ങളുടെ മനസും ശരീരവും ശാന്തമാക്കുന്നതിനായി ദീര്‍ഘശ്വാസമെടുക്കുക.
- വ്യായാമം:പാനിക് അറ്റാക്കില്‍ നിന്നും മുക്തി നേടാന്‍ വ്യായാമം വളരെയധികം ഫലപ്രദമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുവാനും സമ്മര്‍ദം കുറയ്‌ക്കുവാനും മാനസികാവസ്ഥ മെച്ചപ്പെടുവാനും സഹായകമാകുന്നു.
- മാനസിക വ്യായാമം: മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ മനസിനെ ശാന്തമാക്കിയാല്‍ പോസിറ്റിവിറ്റി വന്നുചേരും. ഇത് യോഗയിലൂടെ സാധ്യമാണ്.
- പേശികളുടെ വിശ്രമം പരിശീലിക്കുക: പാനിക് അറ്റാക്കിന്‍റെ സമയത്ത് പേശികൾ വലിഞ്ഞുമുറുകുന്നു. പേശികളുടെ നിയന്ത്രണം പരിശീലിക്കുകയും അവ എങ്ങനെ വിശ്രമിക്കണമെന്ന് പഠിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
- എന്തെങ്കിലും ഒന്നില്‍ ശ്രദ്ധ പുലര്‍ത്തുക: എന്തെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ പാനിക് അറ്റാക്കില്‍ നിന്നും രക്ഷ നേടാന്‍ സഹായകമാകും.