കേരളം

kerala

ETV Bharat / bharat

'സർക്കാരിന്‍റെ മുൻ​ഗണന പെൺകുട്ടികളുടെ ശാക്തീകരണം'; ദേശീയ ബാലിക ദിനത്തിൽ മോദി - modi on girl child day

വിവിധ മേഖലകളിൽ പെൺകുട്ടികൾ കൈവരിച്ച മാതൃകാപരമായ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ദിനം കൂടിയാണിതെന്നും മോദി ഓർമിപ്പിച്ചു.

ദേശീയ ബാലികാ ദിനം മോദി പെൺകുട്ടികൾ ശാക്തീകരണം പ്രധാനമന്ത്രി ബാലികാ ദിനം national girl child day modi on girl child day empowering girl child modi
'സർക്കാരിന്‍റെ മുൻ​ഗണന പെൺകുട്ടികളുടെ ശാക്തീകരണം' ; ദേശീയ ബാലികാ ദിനത്തിൽ മോദി

By

Published : Jan 24, 2022, 4:46 PM IST

ന്യൂഡൽഹി: സർക്കാരിന്‍റെ എല്ലാ വികസന സംരംഭങ്ങളിലും പെൺകുട്ടികളുടെ ശാക്തീകരണത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺകുട്ടികളുടെ അന്തസും അവസരങ്ങളും ഉറപ്പാക്കുന്നതിലാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മോദി പറഞ്ഞു. ദേശീയ ബാലിക ദിനത്തോടനുബന്ധിച്ചായിരുന്നു മോദിയുടെ പ്രതികരണം.

'സർക്കാരിന്‍റെ എല്ലാ വികസന സംരംഭങ്ങളിലും, പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനും സത്രീകളെ ശക്തിപ്പെടുത്തുന്നതിനും വളരെയധികം മുൻഗണന നൽകുന്നു,' മോദി ട്വീറ്റ് ചെയ്തു. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ദേശീയ ബാലിക ദിനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വിവിധ മേഖലകളിൽ പെൺകുട്ടികൾ കൈവരിച്ച മാതൃകാപരമായ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ദിനം കൂടിയാണിതെന്നും മോദി ഓർമിപ്പിച്ചു.

Also read: വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമിക്രോണ്‍ പിടിപെട്ടാല്‍ എന്തുസംഭവിക്കും?; മുന്നറിയിപ്പുമായി ഡബ്‌ള്യു.എച്ച്‌.ഒ

എല്ലാ വർഷവും ജനുവരി 24 ന് രാജ്യം ദേശീയ ബാലിക ദിനം ആചരിക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുന്നതിനുമാണ് ബാലിക ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ 2008 മുതലാണ് ബാലിക ദിനം നിലവില്‍ വന്നത്.

ABOUT THE AUTHOR

...view details