മുംബൈ :അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മെയ് 16 നകം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുംബൈയിലും ഗോവയിലും തെക്കൻ കൊങ്കൺ മേഖലയിലും ഗുജറാത്തിലെ ചില പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് തീരത്തും ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. അടുത്ത 5-6 ദിവസങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ്.
അറബിക്കടലിലെ ന്യൂനമർദം : മെയ് 16 നകം ചുഴലിക്കാറ്റാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് - ചുഴലിക്കാറ്റ്
ചുഴലിക്കാറ്റിൻ്റെ തീവ്രത 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വേഗതയിലാകുമെന്ന് ഐഎംഡി മുന്നറിയിപ്പ്.
Read more: ന്യൂനമർദം : കടലാക്രമണം രൂക്ഷമായതോടെ ആലപ്പുഴയിൽ അതീവ ജാഗ്രത
ചുഴലിക്കാറ്റ് തീവ്രമാകുമെന്നും ഇത് വടക്കുപടിഞ്ഞാറൻ ഗുജറാത്തിലേക്കും തുടര്‍ന്ന് പാകിസ്ഥാൻ തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. മെയ് 18 വൈകുന്നേരം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ മഴ കനക്കുമെന്നും ഐഎംഡി അറിയിച്ചു.