ഹൈദരാബാദ്:തെലങ്കാനയിലെ പന്ത്രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കുമുരം ഭീം, ജഗ്‌തിയാൽ, വാറങ്കല്‍ എന്നിവിടങ്ങളിൽ റെഡ് അലർട്ടും മറ്റ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. അതേസമയം നിർമൽ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 100 ഓളം പേരെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത പ്രതികരണ സേന സംഘങ്ങളും രക്ഷപ്പെടുത്തി.
തെലങ്കാനയിൽ ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
കുമുരം ഭീം, ജഗ്‌തിയാൽ, വരങ്കൽ എന്നിവിടങ്ങളിൽ റെഡ് അലർട്ടും മറ്റ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം
തെലങ്കാനയിൽ ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
Also read: ഗാന്ധി പ്രതിമയ്ക്ക് മുൻപില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും
മുസി വാട്ടർഷെഡ് ബസ്തി, ചാദർഗട്ട്, ശങ്കർ നഗർ, റസൂൽപുര, മുസരാംബാഗ്, മൂസി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് വെള്ളത്തിലായ നിർമൽ ജില്ലയിൽ എൻഡിആർഎഫ് സേനയെ വിന്യസിക്കാന്‍ കെ ചന്ദ്രശേഖർ റാവു ചീഫ് സെക്രട്ടറി സോമേഷ് കുമാറിന് നിർദേശം നൽകി.