ഡെറാഡൂൺ:ആർമി വെസ്റ്റേൺ കമാൻഡിലെ കേഡറ്റ്സിന്‍റെ പാസിങ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ മിലിട്ടറി അക്കാദമി. 425 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് ചേട്ട്‌വുഡ് ബിൽഡിങ് ഡ്രിൽ സ്‌ക്വയറിൽ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫിന്‍റെ നേതൃത്വത്തിൽ നടന്നത്.
വെസ്റ്റേൺ ആർമി കമാൻഡർ, ലഫ്റ്റനന്‍റ് ജനറൽ ആർ പി സിംഗ് പരേഡിന്‍റെ റിവ്യൂവിംഗ് ഓഫീസറായി സല്യൂട്ട് ഏറ്റുവാങ്ങി. കൊവിഡ് സാഹചര്യത്തിൽ കേഡറ്റുകളുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ല. കഴിഞ്ഞ തവണയും കൊവിഡിനെ തുടർന്ന് പാസിങ് ഔട്ട് ചടങ്ങിൽ കേഡറ്റുകളുടെ കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നില്ല.