ന്യൂഡല്‍ഹി:ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും യോഗ ഗുരു ബാബ രാംദേവും തമ്മിലുള്ള തർക്കം മൂര്‍ഛിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഉത്തരാഖണ്ഡ് യൂണിറ്റ് രാംദേവിനെ പാനൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചു. അലോപ്പതിക്കും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ ആരോപണവുമായി രംഗത്തെത്തിയ രാംദേവിനെതിരെ ഐഎംഎ മാനനഷ്ടകേസ് നല്‍കിയിരുന്നു. പതിനഞ്ച് ദിവസത്തിനകം മാപ്പുപറയുകയോ ആയിരം കോടി നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം.
ബാബ രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഐ.എം.എ - ബാബാ രാംദേവ്
ആധുനിക ശാസ്ത്രത്തെ അപകീർത്തിപ്പെടുത്തിയതിന് രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബാബാ രാംദേവിനെ വെല്ലുവിളിച്ച് ഐ.എം.എ
Read More…………വിവാദ പരാമർശം പിൻവലിച്ചാൽ രാംദേവിനെതിരായ പരാതിയില്‍ നിന്ന് പിന്‍മാറാമെന്ന് ഐ.എം.എ
ആധുനിക ശാസ്ത്രത്തെക്കുറിച്ച് രാംദേവ് തെറ്റായ പരാമർശം നടത്തിയെന്ന് ഐഎംഎ പരാതി നല്‍കിയപ്പോള്‍ 'അവരുടെ പിതാക്കന്മാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി. ആധുനിക ശാസ്ത്രത്തെ അപകീർത്തിപ്പെടുത്തിയതിന് രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഡോക്ടർമാർ ഡല്‍ഹിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.