റായ്‌പൂർ: റായ്‌പൂര്‍ ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ വനിത-ശിശു ക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി.
കുട്ടികളിൽ ഭൂരിഭാഗവും മധ്യപ്രദേശിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള, കൊവിഡ് മൂലം അനാഥരാക്കപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
രാഖി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കെട്ടിടത്തിൽ വനിത-ശിശു ക്ഷേമ വകുപ്പ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി അനാഥാലയം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
റെയ്‌ഡ് സമയത്ത് പാചകക്കാരൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിസാലി ലൈഫ് ഷോ ഫൗണ്ടേഷൻ ആണ് അനാഥാലയം നടത്തുന്നത്.