നോയിഡ:അനധികൃത നിര്‍മാണം എതിര്‍ത്ത യുവതിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിക്കെതിരെ യോഗി ആദിത്യ നാഥിന്റെ ബുള്‍ഡോസര്‍. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ഗ്രാന്റ് ഒമാക്സ് സൊസൈറ്റിയിലെ 93 ബി ഏരിയയിലെ നിര്‍മാണമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
പൊതു റോഡിലേക്ക് ഇറക്കി സ്ഥാപിച്ച താത്കാലിക തൂണുകളും നിലത്ത് പാകിയ ടൈലുകളുമാണ് പൊളിച്ചത്. ഇവിടെ ഇയാള്‍ പൂന്തോട്ടം നിര്‍മിക്കാനുള്ള പദ്ധതി ഒരുക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പൊതു സ്ഥലത്ത് ചെടികള്‍ നടുന്നതിനെ സമീപവാസിയായ സ്ത്രീ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച ത്യാഗി ഇവരെ പൊതുസ്ഥലത്ത് വച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു.