ദംഗേപ്പോരയിൽ ഐഇഡി സ്ഫോടനം;ആളപായമില്ല - no loss of life or injury
തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് സുരക്ഷാ സേന അറിയിച്ചു
ദംഗേപ്പോരയിൽ ഐഇഡി സ്ഫോടനം;ആളപായമില്ല
ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ദംഗേപ്പോര മേഖലയിൽ ഐഇഡി സ്ഫോടനം. സ്‌ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് സുരക്ഷാ സേന അറിയിച്ചു. ദംഗേപ്പോരയിലുള്ള കടയ്‌ക്ക് സമീപമായാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.