ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതും നടപടി സ്വീകരിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ പ്രവര്‍ത്തനമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. കാലാകാലങ്ങളിൽ അവ പരിഹരിക്കാൻ ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
'ജനക്ഷേമം മുഖ്യപരിഗണന'
ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം ലോക്‌സഭയിൽ വ്യക്തമാക്കിയത്. സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി മുഖ്യപരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.
ഉയര്‍ന്നത് വന്‍ പ്രതിഷേധം
ദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികൾ, ഗുണ്ട നിയമം നടപ്പാക്കൽ, കന്നുകാലികളെ അറുക്കുന്നത് നിയന്ത്രിക്കാനുള്ള പദ്ധതി എന്നിവയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപില്‍ അഡ്‌മിനിസ്ട്രറ്ററായി എത്തിയതോടെയാണ് പുതിയ നീക്കങ്ങള്‍ നടത്തിയത്.
സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്‍റെ മെനുവിൽ നിന്ന് വെജിറ്റേറിയൻ ഇനങ്ങൾ നീക്കം ചെയ്തു. ഡയറി ഫാമുകൾ അടച്ചു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ഈ രണ്ട് ഉത്തരവുകളും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ALSO READ:'ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഗൗരവകരമല്ല, എല്ലാ സര്‍ക്കാരിന്‍റെ കാലത്തും നടക്കുന്നത്': എച്ച്.ഡി കുമാരസ്വാമി