ബെംഗളൂരു:ദുർബല വിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്ത് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). നഗരത്തിലെ ഇന്ദിര കാന്‍റീനുകളിൽ സൗജന്യ ഭക്ഷണ കിറ്റുകൾ ലഭിക്കുന്നതിന് തിരിച്ചറിയൽ രേഖ നിർബന്ധമല്ലെന്നും ബിബിഎംപി വ്യക്തമാക്കി. സൗജ്യന്യ ഭക്ഷണ കിറ്റ് ലഭിക്കുന്നതിന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വിതരണക്കാർക്ക് തിരിച്ചറിയൽ രേഖ നൽകണമെന്ന് നേരത്തെ ബിബിഎംപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിർബന്ധമല്ലെന്നും ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. ഓരോരുത്തക്കും റേഷൻ കാർഡിലെ കുടുംബാംഗങ്ങളുടെ എണ്ണത്തെ ആശ്രയിച്ച് പരമാവധി മൂന്ന് ഭക്ഷ്യ കിറ്റുകൾ നൽകും.
സൗജന്യ ഭക്ഷണ കിറ്റ് വിതരണം; തിരിച്ചറിയൽ രേഖ നിർബന്ധമല്ലെന്ന് ബിബിഎംപി
സൗജ്യന്യ ഭക്ഷണ കിറ്റ് ലഭിക്കുന്നതിന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വിതരണക്കാർക്ക് തിരിച്ചറിയൽ രേഖ നൽകണമെന്ന് നേരത്തെ ബിബിഎംപി ആവശ്യപ്പെട്ടിരുന്നു.
സൗജന്യ ഭക്ഷണ കിറ്റ് വിതരണം; തിരിച്ചറിയൽ രേഖ നിർബന്ധമല്ലെന്ന് ബിബിഎംപി
Read More:ബെംഗളൂരുവിൽ അവശേഷിക്കുന്നത് 40,000 വാക്സിൻ ഡോസുകൾ
അതേസമയം ഇന്ദിര കാന്‍റീനുകളിൽ ഭക്ഷണം വാങ്ങാൻ എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ബിബിഎംപി അറിയിച്ചു. സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് മെയ് 10ന് രാവിലെ ആറ് മുതൽ മെയ് 24ന് രാവിലെ ആറ് വരെ കർണാടക സർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തി. സംസ്ഥാനത്ത് 5,71,026 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.