ന്യൂഡൽഹി:കൊവിഡ് വൈറസിന്‍റെ ബ്രസീൽ വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയതായി ഐസിഎംആർ. ബ്രസീലിയൻ വേരിയന്‍റിലെ വാക്‌സിനുകളുടെ ഫലപ്രാപ്‌തി വിലയിരുത്തുന്നതിനായി പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
കൊവിഡ് വൈറസിന്‍റെ ബ്രസീൽ വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയതായി ഐസിഎംആർ
വകഭേദം സംഭവിച്ച 192 കൊവിഡ് കേസുകളാണ് ഇതുവരെ ഐസിഎംആർ കണ്ടെത്തിയിട്ടുള്ളത്
കൊവിഡ് വൈറസിന്‍റെ ബ്രസീൽ വകഭേദവും ഇന്ത്യയിൽ കണ്ടെത്തി: ഐസിഎംആർ
ഇതുവരെ 15 രാജ്യങ്ങളിലേക്കാണ് ബ്രസീൽ വകഭേദം പകർന്നിട്ടുള്ളത്. വകഭേദം സംഭവിച്ച കൊവിഡിന്‍റെ 192 കേസുകളാണ് ഇതുവരെ ഐസിഎംആർ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നാല് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീലിയൻ വകഭേദവും ഉൾപ്പെടുന്നു. ബാക്കി എല്ലാം യുകെ വകഭേദമാണ്.