100 കിടക്കകളുള്ള ചികിത്സ കേന്ദ്രം സ്ഥാപിക്കാൻ തയാറായി ഇന്ത്യൻ വ്യോമസേന
ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 20 കിടക്കകൾ മെയ് ആറിന് പ്രവർത്തനയോഗ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരു:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 100 കിടക്കകളുള്ള ചികിത്സ കേന്ദ്രം സ്ഥാപിക്കാൻ തയാറായി ഇന്ത്യൻ വ്യോമസേന. ബെംഗളൂരുവിലെ ജലഹള്ളിയിലാണ് ഐഎഎഫ് കൊവിഡ് ബാധിതർക്കായി 100 കിക്കകളുള്ള ചികിത്സാ കേന്ദ്രം ഒരുക്കുന്നത്. ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 20 കിടക്കകൾ മെയ് ആറിന് പ്രവർത്തനയോഗ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്‌സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20നകം പ്രവർത്തന യോഗ്യമാകും. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും. ശേഷിക്കുന്ന 50 കിടക്കകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉണ്ടായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു.