കേരളം

kerala

ETV Bharat / bharat

സുവിശേഷകൻ പോൾ ദിനകരന്‍റെ വസതിയിൽ നിന്നും സ്വർണം കണ്ടെടുത്തു

ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂരിലെ വസതിയിൽ നിന്നും 4.7 കിലോഗ്രാം സ്വർണം പിടികൂടിയത്.

IT dept  Income Tax Department  gold bullion  evangelist  Tamil Nadu news  Paul Dhinakaran  Jesus Calls founder  പോൾ ദിനകരൻ  സുവിശേഷകൻ പോൾ ദിനകരൻ  4.7 കിലോഗ്രാം സ്വർണം പിടികൂടി  ആദായനികുതി വകുപ്പ്  ജീസസ് കോൾ സ്ഥാപകൻ
സുവിശേഷകൻ പോൾ ദിനകരന്‍റെ വസതിയിൽ നിന്നും സ്വർണം കണ്ടെടുത്തു

By

Published : Jan 24, 2021, 9:21 AM IST

ചെന്നൈ: സുവിശേഷകൻ പോൾ ദിനകരന്‍റെ കോയമ്പത്തൂരിലെ വസതിയിൽ നിന്നും 4.7 കിലോഗ്രാം സ്വർണം പിടികൂടി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. 118 കോടി രൂപയോളം വില മതിക്കുന്ന സംഭാവന രസീതുകൾ, വിദേശ നിക്ഷേപം എന്നിവയും കണ്ടെടുത്തു.

നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഈ മാസം 20ന് സംസ്ഥാനത്തുടനീളമുള്ള 28 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിലെ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍റ് സയൻസസിലും ചെന്നൈയിലെ ക്രിസ്‌റ്റ്യൻ മിഷിനറിയായ ജീസസ് കോൾസിലും റെയ്‌ഡ് നടത്തിയിരുന്നു.

ABOUT THE AUTHOR

...view details