കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് സ്വദേശിനിയെ ലണ്ടനില്‍ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി ; ബ്രസീലുകാരന്‍ അറസ്‌റ്റില്‍

രംഗറെഡ്ഡി സ്വദേശിനിയായ തേജസ്വിനി റെഡ്ഡി(27) ഉപരിപഠനത്തിനായി മൂന്ന് വര്‍ഷം മുമ്പാണ് ലണ്ടനിലേക്ക് പോയത്. കൊലപാതക കാരണം വ്യക്തമല്ല.

hyderabad  hyderabad woman stabbed to death  brazilian youth arrested  brazilian killed indian women  tejeswini reddy  crime  national news  ഹൈദരാബാദ്  യുവതി ലണ്ടണില്‍ കൊല്ലപ്പെട്ട നിലയില്‍  പ്രതിയായ ബ്രസീലുകാരന്‍ അറസ്‌റ്റില്‍  രംഗറെഡ്ഡി  തേജസ്വിനി റെഡ്ഡി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഹൈദരാബാദ് സ്വദേശിയായ യുവതി ലണ്ടണില്‍ കൊല്ലപ്പെട്ട നിലയില്‍; പ്രതിയായ ബ്രസീലുകാരന്‍ അറസ്‌റ്റില്‍

By

Published : Jun 14, 2023, 8:29 PM IST

ഹൈദരാബാദ് :ലണ്ടനില്‍ ഉപരിപഠനം നടത്തുകയായിരുന്ന ഹൈദരാബാദ് സ്വദേശിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. രംഗറെഡ്ഡി സ്വദേശിനി തേജസ്വിനി റെഡ്ഡി(27)യാണ് മരിച്ചത്. ഫ്ലാറ്റില്‍ ഒപ്പം താമസിക്കുന്ന ബ്രസീല്‍ സ്വദേശി കെവിന്‍ അന്‍റോണിയോ ലോറന്‍കോ ഡി മൊറൈസാണ് തേജസ്വിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്‌ച(13.06.2023) വെംബ്ലെയിലെ നീള്‍ഡ് ക്രെസന്‍റിലായിരുന്നു നടുക്കുന്ന സംഭവം. യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഒരു മാസം മുമ്പ് നാട്ടിലെത്താന്‍ യുവതി പദ്ധതിയിട്ടിരുന്നു :മൂന്ന് വര്‍ഷം മുമ്പാണ് തേജസ്വിനി റെഡ്ഡി ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. രണ്ട് മാസം മുമ്പ് കോഴ്‌സ്‌ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നാട്ടിലേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചില കാരണങ്ങളെ തുടര്‍ന്ന് തേജസ്വിനി ലണ്ടനില്‍ തന്നെ തുടര്‍ന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു തേജസ്വിനി ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ബ്രസീലില്‍ നിന്നുള്ള യുവാവും ഇവര്‍ക്കൊപ്പമായിരുന്നു താമസം. കൊലപാതകത്തിന് പിന്നിലുള്ള കാരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മകളുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി യുവതിയുടെ മാതാപിതാക്കള്‍ തെലങ്കാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ ലണ്ടന്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത് പ്രദേശവാസികളുടെ സഹായത്തോടെ :പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ലണ്ടന്‍ പൊലീസ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. കെവിന്‍ അന്‍റോണിയോ ലോറന്‍കോ ഡി മൊറൈസിനെ കണ്ടെത്തുന്നതിന് ഇയാളുടെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്, സംഭവസ്ഥലത്തിനടുത്തുള്ള ഹാരോയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കുത്തേറ്റ യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ സുഹൃത്തായ യുവതി ചികിത്സയിലാണ്. തേജസ്വിനിയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്രതിയെ സഹായിച്ചെന്ന് കരുതുന്ന 24 വയസുകാരനെയും 23 വയസുകാരിയെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവതിയെ വിട്ടയച്ചെന്നും യുവാവ് നിലവില്‍ പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയാണെന്നുമാണ് വിവരം.

ജനത്തിന് നന്ദിയറിയിച്ച് അന്വേഷണ ഉദ്യോഗസ്ഥ : കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രാദേശിക സമയം 9.59നാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിടുന്നത്. 'കൊലപാതകത്തിന്‍റെ അന്വേഷണം വളരെ വേഗത്തിലാണ് നടന്നത്. പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ജനത്തിന് നന്ദി അറിയിക്കുകയാണെന്നും നിലവില്‍ പ്രതി ഞങ്ങളുടെ കസ്‌റ്റഡിയിലുണ്ടെന്നും' ഡിറ്റക്‌ടീവ് ചീഫ് ഇന്‍സ്‌പെക്‌ടര്‍ ലിണ്ട ബ്രാഡ്‌ലി പറഞ്ഞു.

'ഈ സംഭവം സമൂഹത്തിന് സൃഷ്‌ടിച്ച ആശങ്ക എത്രത്തോളമാണെന്ന് അറിയാം. ജനത്തിന്‍റെ ആശങ്ക പരിഹരിക്കാന്‍ വരും ദിവസങ്ങളില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തുടരും' - അവര്‍ അറിയിച്ചു.

സമാന രീതിയില്‍ ഇന്ത്യന്‍ വംശജനും ഹോക്കി താരവുമായിരുന്ന നോട്ടിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥി ഓ'മല്ലെ കുമാറിനെയും(19) ക്രിക്കറ്റ് താരമായ സുഹൃത്ത് ബര്‍നാബി വെബറെയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരെയും കുത്തി കൊലപ്പെടുത്തിയ 31കാരന്‍ കസ്‌റ്റഡിയിലായതായും പൊലീസ് അറിയിച്ചിരുന്നു. വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ 50 വയസുള്ള മറ്റൊരാളെ വധിച്ച ശേഷം മോഷ്‌ടിച്ച വാന്‍ ഉപയോഗിച്ച് മൂന്ന് പേരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details