ഹൈദരാബാദ് :എസ്‌ബിഐ ജീവനക്കാരന് നേരെ സുരക്ഷ ഉദ്യോഗസ്ഥൻ വെടിയുതിർത്തു. ഗൺഫൗണ്ടറി ശാഖ ഓഫിസ് വളപ്പിലാണ് നടുക്കുന്ന സംഭവം. ബാങ്കിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനായ സർദാർഖാനാണ് കരാർ ജീവനക്കാരനായ സുരേന്ദർക്ക് നേരെ നിറയൊഴിച്ചത്.
ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥൻ ജീവനക്കാരന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ALSO READ:സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
പരിക്കേറ്റ സുരേന്ദറെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുരേന്ദർ അപകടനില തരണം ചെയ്‌തിട്ടുണ്ട്. സർദാർഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ നിരന്തരം തര്‍ക്കമുണ്ടാകാറുണ്ടെന്ന് എസിപി വെങ്കട്ട് റെഡ്ഡി പറഞ്ഞു.
എസ്‌ബിഐ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥൻ സംഭവത്തിന്‍റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.