കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് കൂട്ടബലാത്സംഗം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കേസ് വഴിതിരിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ്

HYDERABAD MINOR GANG RAPE  Agitations demanding cbi probe on hyderabad rape  HYDERABAD GANG RAPE protest  ഹൈദരാബാദ് കൂട്ടബലാത്സംഗം  ഹൈദരാബാദ് കൗമാരക്കാരി കാറിൽ പീഡനത്തിനിരയായി  കൂട്ടബലാത്സംഗം സിബിഐ അന്വേഷണം പ്രതിഷേധം
ഹൈദരാബാദ് കൂട്ടബലാത്സംഗം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

By

Published : Jun 4, 2022, 3:42 PM IST

Updated : Jun 4, 2022, 4:24 PM IST

ഹൈദരാബാദ് : കൗമാരക്കാരിയെ ആഡംബര കാറിൽ കയറ്റി പീഡിപ്പിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഡിജിപി ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മുഖ്യമന്ത്രിക്ക് കത്തെഴുതി ബിജെപി അധ്യക്ഷൻ : സംഭവത്തിൽ പൊലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കേസ് വഴിതിരിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് ആരോപിച്ചു. കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദി സഞ്ജയ് മുഖ്യമന്ത്രി കെസിആറിന് കത്തെഴുതി.

ഹൈദരാബാദ് കൂട്ടബലാത്സംഗം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം

കുടുംബാംഗങ്ങൾ തന്നെ പ്രതികളായ കേസിൽ പൊലീസിന് എങ്ങനെ നിഷ്‌പക്ഷമായി കേസ് അന്വേഷണം നടത്താൻ കഴിയുമെന്ന് ബന്ദി സഞ്ജയ് കത്തിൽ ചോദിച്ചു. കേസ് സിബിഐ അന്വേഷിച്ചില്ലെങ്കിൽ ഇരയെ സഹായിക്കാൻ നിയമപോരാട്ടം നടത്തും. സംസ്ഥാനത്തെ പബ്ബുകൾ അടച്ചുപൂട്ടണമെന്നും സമാധാനവും സുരക്ഷയും സംബന്ധിച്ച് സർവകക്ഷിയോഗം ചേരണമെന്നും ബന്ദി സഞ്ജയ് കത്തിൽ ആവശ്യപ്പെട്ടു.

Also Read: പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ആഢംബര കാറില്‍ കയറ്റി പീഡിപ്പിച്ചു, പ്രതികൾ തെലങ്കാനയിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളെന്ന് ബിജെപി

എംഐഎം പാർട്ടി എംഎൽഎയുടെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിജെപി എംഎൽഎ രഘുനന്ദൻ റാവു ആരോപിച്ചു. അതിന്‍റെ തെളിവുകൾ മാധ്യമങ്ങൾക്ക് കൈമാറിയ രഘുനന്ദൻ റാവു തങ്ങളുടെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും അവ പൊലീസിനും കോടതിക്കും കൈമാറുമെന്നും പറഞ്ഞു.

പ്രതിഷേധം ശക്തം : സംസ്ഥാനത്ത് ചട്ടങ്ങൾ ലംഘിച്ച് മദ്യശാലകൾ പ്രവർത്തിക്കുന്നത് സർക്കാർ ഗൗനിക്കുന്നില്ലെന്ന് സിഎൽപി നേതാവും കോൺഗ്രസ് എംഎൽഎയുമായ ഭട്ടി വിക്രമാർക ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നിരവധി അതിക്രമങ്ങൾ നടന്നിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായാൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതെന്തിനാണെന്നും ഭട്ടി വിക്രമാർക ചോദിച്ചു.

Also Read: ഹൈദരാബാദ് കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 3 പേര്‍ കൂടി പിടിയില്‍

സംഭവത്തിൽ പ്രതിഷേധിച്ച് ജനസേന പാർട്ടി ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രമുഖരുടെ മക്കൾ കേസിലുൾപ്പെട്ടതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സ്റ്റേഷനിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മുപ്പതോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മഹമൂദ് അലി വ്യക്തമാക്കി. പൊലീസിന് മേൽ സമ്മർദമില്ലെന്നും സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Jun 4, 2022, 4:24 PM IST

ABOUT THE AUTHOR

...view details