ഹൈദരാബാദ് :ഹൈദരാബാദില്‍ വൻ തീപിടിത്തത്തില്‍ ഒൻപത് മരണം. നാമ്പള്ളി ബസാറിലെ കെമിക്കൽ ഗോഡൗണിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് (fire broke out in Hyderabad Nampally Bazar Ghat). മരിച്ചവരിൽ നാല്‌പത് ദിവസം പ്രായമായ കുഞ്ഞും രണ്ട് സ്‌തീകളും ഉണ്ട്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ഗാരേജിൽ കാർ നന്നാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം അവിടെയുണ്ടായിരുന്ന ഡീസലും കെമിക്കൽ ഡ്രമ്മുകൾക്കും തീപിടിച്ചതോടെ അപകടസാധ്യത വർധിച്ചു.
ഒരു കാറും രണ്ട് ബൈക്കുകളും തീപിടിത്തത്തിൽ പൂർണമായും നശിച്ചു. നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നു. പത്തോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.