ശ്രീനഗർ : കശ്‌മീര്‍ സുരക്ഷാസേനയ്ക്ക് പുതിയ വെല്ലുവിളിയായി ഹൈബ്രിഡ് മിലിട്ടന്‍റ്സ്. കുട്ടികളെ ഉപയോഗിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനമാണ് സേനയെ വലയ്ക്കുന്നത്. ആണ്‍കുട്ടികളെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയാണ് തീവ്ര സംഘടനകള്‍.
സാധാരണഗതിയില്‍ കുട്ടികള്‍ നിരീക്ഷണത്തിലില്ലാത്തിനാല്‍ അവരെ ഉപയോഗിച്ച് കൃത്യം നടപ്പാക്കുന്ന രീതി സേനയ്ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതാത് പ്രദേശത്തുള്ള കുട്ടികളെ രഹസ്യമായി തങ്ങളുടെ വരുതിയിലാക്കുകയും തുടര്‍ന്ന് അവരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുകയുമാണ് തീവ്രവാദ സംഘടനകളുടെ രീതി.
'പാര്‍ട്ട് ടൈം' തൊഴില്‍, കുട്ടികളെ ആകര്‍ഷിപ്പിക്കാനുള്ള വിദ്യ
നൽകിയ നിര്‍ദേശം കൃത്യമായി നിർവഹിക്കുകയും യജമാനന്മാരിൽ നിന്നും അടുത്തതിന് കാത്തിരിക്കുകയും ചെയ്യുന്ന നിലയിലേക്ക് കുട്ടികളെ മാനസികമായി മാറ്റിയെടുക്കാന്‍ തീവ്രവാദ സംഘടകള്‍ക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ, ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സേന വിഷമവൃത്തത്തിലാണ്.
ALSO READ:രാജേഷ് റാം ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും ; ദളിത് വോട്ടുബാങ്കില്‍ കണ്ണെറിഞ്ഞ് പാര്‍ട്ടി
ഏതാനും ആഴ്ചകളായി ശ്രീനഗർ നഗരത്തിലും താഴ്വരയിലുമായി സമാനമായ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പാര്‍ട്ട് ടൈം' തൊഴില്‍ എന്ന നിലയില്‍ നിരവധി യുവാക്കളും ഈ രംഗത്തേക്ക് എത്തുന്നുണ്ട്. പാകിസ്ഥാന്‍റെയും ചാര ഏജൻസിയായ ഐ.എസ്.ഐയുടെയും നിർദേശപ്രകാരമാണ് താഴ്‌വരയിൽ ഈ പ്രവണതയെന്ന് സുരക്ഷാസേന ആരോപിച്ചു. ഈയൊരു നീക്കം നിരാശാജനകമാണെന്ന് സേന മാധ്യമങ്ങളോട് പറഞ്ഞു.