മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ ഭാര്യയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി ഭർത്താവ്. മഹോബ ജില്ലയിലെ കോട്‌വാലി ചർഖാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റിവായ് എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അരുംകൊല. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൗസല്യ ശ്രീവാസ് എന്ന 45 കാരിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പ്രതിയായ ഭർത്താവ് പപ്പു ശ്രീവാസ് സംഭവത്തിന് ശേഷം ഒളിവിൽ പോയി. റിവായ് ഗ്രാമത്തിലെ സ്ഥിര താമസക്കാരനായ പപ്പു ശ്രീവാസ് ഗ്രാമത്തിൽ ഒരു പലചരക്ക് കട നടത്തുന്നുണ്ട്.
പപ്പുവും കൗസല്യയും തമ്മിൽ നിത്യന കലഹം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ശനിയാഴ്‌ച ഇവരുടെ മക്കളായ സുജനും ദീപുവും മകൾ രക്ഷയും സ്‌കൂളിൽ പോയിരുന്നു. ഈ സമയത്ത് ഭാര്യയും ഭർത്താവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഉച്ചയോടെ കൗസല്യ വീട്ടിന് സമീപമുള്ള തൊഴുത്തിലേക്ക് പോയിരുന്നു.